
തെങ്ങോലത്തുമ്പിലും മണ്ണിന്‍ മനസ്സിലും
സംഗീതമായെത്തും മന്ദാനിലനെയും
ദൃപ്ത സമുദ്രത്തിരകള്‍ വിറപ്പിച്ച്
അട്ടഹസിക്കും കൊടും കാറ്റിനെയും
തന്മടിത്തട്ടില്‍ താലോലമാട്ടി നാട്ടിന്‍
നന്മ പരത്തിയ മലയാളമേ
നെയ്യാറിനും പെരിയ പേരാറിനും
പെരുമ ഒന്നായ് വളര്‍ത്തിയ മലയാളമേ
ഇരവിക്കുട്ടിക്കും തച്ചോളി ഒതേനക്കുറുപ്പിനും
കളരിക്കളം തീര്‍ത്ത മലയാളമേ
സംസ്കൃതി ത്തിരിവെട്ട,മൂതിക്കെടുത്തി
യീ മലയാളമണ്ണില്‍ രണഭീതി തീര്‍ക്കുന്ന
കൊടിയ വൈരത്തിന്റെ യുള്‍ക്കണ്ണില്‍
ഒരുമയുടെ നിറവുമായ് കേരളപ്പിറവിയുടെ
മഹിമ പരത്തുവാന്‍ തുനിയുമോ നീ ?
No comments:
Post a Comment