സ്ക്കൂള്‍ വിവരങ്ങള്‍

നൂറ് വര്‍ഷത്തിന്റെ നിറവോടെ പട്ടണമദ്ധ്യത്തില്‍ ഇന്നും തലയെടുത്ത് നില്ക്കുന്ന വിദ്യാലയമാണ് ഗവ. ബി.എച്ച്.എസ്.എസ്. ആറ്റിങ്ങല്‍.ചിറയിന്‍കീഴ് താലൂക്കിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ ഈ വിദ്യാലയത്തിന്റെ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

SCHOOL

മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തില്‍ പുറത്തിറക്കിയ പത്രം --
ചിറക്

**********************************************************************************************************************************************************************************

Tuesday, September 27, 2011

പൊന്‍മുട്ടയിടന്ന താറാവ്

ആദര്‍ശ് (Std:IX) തയ്യാറാക്കിയ ആനിമേഷന്‍ ചിത്രം.



പൊന്‍മുട്ടയിടന്ന താറാവ്

രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. ബോധവത്ക്കരണ പരിപാടി-ചലന ദൃശ്യങ്ങള്‍

രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. ബോധവത്ക്കരണ പരിപാടി-ചലന ദൃശ്യങ്ങള്‍

Wednesday, September 14, 2011

രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. ബോധവത്ക്കരണ പരിപാടി-ചലന ദൃശ്യങ്ങള്‍

രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. ബോധവത്ക്കരണ പരിപാടി-ചലന ദൃശ്യങ്ങള്‍

രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. ബോധവത്ക്കരണ പരിപാടി-ദൃശ്യങ്ങള്‍

രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. ബോധവത്ക്കരണ പരിപാടി-ദൃശ്യങ്ങള്‍

രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. ബോധവത്ക്കരണ പരിപാടി-ദൃശ്യങ്ങള്‍


രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. ബോധവത്ക്കരണ പരിപാടി

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷപരിപാടികള്‍ ആറ്റിങ്ങല്‍ ഗവ.ബി.എച്ച്.എസ്. അങ്കണത്തില്‍
ആറ്റിങ്ങല്‍ :സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനാചരണങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ ഗവ.ബി.എച്ച്.എസ്. ആറ്റിങ്ങലില്‍ വച്ച് നടത്തപ്പെട്ടു. 13/09/2011 ല്‍ രക്ഷാകര്‍ത്താക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സു് സംഘടിപ്പിക്കപ്പെട്ടു.ഏകദേശം അമ്പതോളം രക്ഷാകര്‍ത്താക്കള്‍ ക്ലാസ്സില്‍ പങ്കെടുത്തു. പരിപാടി ഉദ്ഘാടനം ചെയ്തത് സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.വിമല്‍കുമാര്‍. എസ്. ആയിരുന്നു. എസ്.ഐ.റ്റിസി. ശ്രാമതി. മായ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനില്‍ കുമാര്‍. റ്റി. ആശംസയും നേര്‍ന്നു. തുടര്‍ന്ന് ബോധവത്ക്കരണ പരിപാടിയുടെ ലക്ഷ്യം അവതരിപ്പിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ.ശ്രീ. അബ്ദു റബ്ബിന്റെ സന്ദേശവും , ഐ.റ്റി. സ്ക്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.അന്‍വര്‍ സാദത്തിന്റെ ആശംസയും ഉണ്ടായിരുന്നു. തുടര്‍ന്ന് ആനിമേഷന്‍ ട്രയിനിംഗ് പ്രോഗ്രാം ആയ 'anTs' ല്‍ പങ്കെടുത്ത കുട്ടികള്‍ നിര്‍മ്മിച്ച ആനിമേഷനുകളുടെ പ്രകാശനവും ഉണ്ടായരിരുന്നു. പഠനവുമായി ബന്ധപ്പെട്ട എഡ്യൂക്കേഷന്‍ സോഫ്റ്റ് വെയറുകളെ പ്പറ്റിയുംസ്മാര്‍ട്ട് ക്ലാസ് മുറികളെപ്പറ്റിയും മായ ടീച്ചര്‍ സംസാരിച്ചു.സ്കൂളില്‍ ലഭ്യമായ ഐ.ടി. വിഭവങ്ങളുടെയും ഐ.സി.ടി. ക്ലാസ്മുറികളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. രസതന്ത്ര പഠനവുമായി ബന്ധപ്പെട്ട കാല്‍സ്യം സോഫ്റ്റ് വെയറിന്റെ ഉള്ളടക്കം SSITC അരവിന്ദ് ഉണ്ണി
രക്ഷകര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു