സ്ക്കൂള്‍ വിവരങ്ങള്‍

നൂറ് വര്‍ഷത്തിന്റെ നിറവോടെ പട്ടണമദ്ധ്യത്തില്‍ ഇന്നും തലയെടുത്ത് നില്ക്കുന്ന വിദ്യാലയമാണ് ഗവ. ബി.എച്ച്.എസ്.എസ്. ആറ്റിങ്ങല്‍.ചിറയിന്‍കീഴ് താലൂക്കിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ ഈ വിദ്യാലയത്തിന്റെ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

SCHOOL

മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തില്‍ പുറത്തിറക്കിയ പത്രം --
ചിറക്

**********************************************************************************************************************************************************************************

പഠനരംഗം


പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ‍ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖര്‍. ജെ. എന്ന വിദ്യാര്‍ത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തില്‍ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുണ്‍. ജി.പി. എന്ന വിദ്യാര്‍ത്ഥി 13ല്‍ 13 A+ ഓടെ ഉജ്ജ്വല വിജയം നേടി. തുടര്‍ന്നും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഫുള്‍ A+ കള്‍ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയം 90% വിജയവും 12 ഫുള്‍ A+ ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.