സ്ക്കൂള്‍ വിവരങ്ങള്‍

നൂറ് വര്‍ഷത്തിന്റെ നിറവോടെ പട്ടണമദ്ധ്യത്തില്‍ ഇന്നും തലയെടുത്ത് നില്ക്കുന്ന വിദ്യാലയമാണ് ഗവ. ബി.എച്ച്.എസ്.എസ്. ആറ്റിങ്ങല്‍.ചിറയിന്‍കീഴ് താലൂക്കിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ ഈ വിദ്യാലയത്തിന്റെ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

SCHOOL

മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തില്‍ പുറത്തിറക്കിയ പത്രം --
ചിറക്

**********************************************************************************************************************************************************************************

ഭൗതിക സൗകര്യങ്ങള്‍


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയര്‍സെക്കന്ററിക്കും വോക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങള്‍ ഉണ്ട്. നൂറ് വര്‍ഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് സ്മാര്‍ട്ട് റൂമുകള്‍ ഉണ്ട്. ഹയര്‍സെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്.